ഐഎസ്‌സി, ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ (10-ാം ക്ലാസ്), ഐഎസ് സി (12-ാം ക്ലാസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org. എന്ന വെബ്‌സൈറ്റുകള്‍ വഴി ഫലം അറിയാം. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99,551 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 98,578 വിദ്യാര്‍ഥികളും വിജയിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു. 99.02 ശതമാനമാണ് വിജയശതമാനം. പത്താംക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചതായും അധികൃതര്‍ അറിയിച്ചു.

12-ാം ക്ലാസ് പരീക്ഷയില്‍ 98.84 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടേത്. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെയും 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുമാണ് നടന്നത്. ഡിജിലോക്കര്‍ പോര്‍ട്ടല്‍ വഴിയും ഫലം അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *