നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രനാളിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും.
………..
തെരുവ് നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.
കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു.
…………
നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നടപടി. നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ
നിരത്തിൽ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ , ഗ്രാഫിക്സ് , സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ
വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമാക്കും.
…………
യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കൽ ബിരുദ ഇന്ത്യൻ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
…………….
അന്തരിച്ച സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും. ജന്മനാടായ ഉത്തർപ്രദേശിലെ സൈഫായിയിൽ പൂർണ്ണ ഒഔദ്യോഗിക ബഹുമതികലോടെ ഇന്ന് മൃതദേഹം സംസ്കരിക്കും. വൈകിട്ടാണ് സംസ്കാരം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെയായിരുന്നു മുലായം സിംഗ് യാദവിന്റെ അന്ത്യം.
………………..
ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാൻ വാപി മസ്ജിദിൽ കാർബൺ ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട വാരണാസി ജില്ലാ കോടതിയുടെ വിധി ഇന്ന്. ഗ്യാൻവാപി മസ്ജിദിലെ വാസുഖാനെയിലും റിസർവോയറിലും കണ്ടെത്തിയത് ശിവലിംഗം ആണെന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് അപേക്ഷ. കേസിൽ കാർബൺ ഡേറ്റിംഗുമായി ബന്ധപ്പെട്ട ഇരുവിഭാഗത്തിന്റെയും വാദം കഴിഞ്ഞതവണ കോടതി കേട്ടിരുന്നു.
…………
ഇന്ത്യ – ദക്ഷിണാഫ്രിക്ക നിര്‍ണായകമായ മൂന്നാം ഏകദിനം ഇന്ന്. ദില്ലിയില്‍ ഉച്ചക്ക് 12 മണിക്കാണ് കലാശപോരാട്ടം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ , രണ്ടാം ഏകദിനത്തില്‍ മികച്ച വിജയം നേടിരുന്നു. ഇരു ടീമുകളും 1-1 ന് തുല്യത പാലിക്കുന്നതിനാല്‍ ഇന്ന് നടക്കുന്ന മത്സരം നിര്‍ണായകമാണ്.
………
ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവർക്ക് താമസിക്കാനായി മൂന്നാമത്തെ ക്രൂയിസ് കപ്പലും വാടകയ്ക്കെടുത്തു. 1,075 ക്യാബിനുകളുള്ള എംഎസ്സി ഓപ്പറ നവംബർ 19 മുതൽ ഡിസംബർ 19 വരെ ലഭ്യമാകും. ലോകകപ്പ് ആരംഭിക്കുന്നതിന് ആറാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജനീവ ആസ്ഥാനമായുള്ള എംഎസ്സിയുമായി ഫിഫ ക്രൂയിസ് കപ്പലിനായി കരാറില്‍ ഏര്‍പ്പെട്ടത്.
…………..
നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രനാളിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും.
………..
തെരുവ് നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.
കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഹർജിക്കാർ കേസ് പരിഗണിച്ചപ്പോൾ ആവശ്യപ്പെട്ടിരുന്നു.
…………
നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് എതിരെ ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നടപടി. നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. അത്തരം ബസുകൾ ഇന്ന് മുതൽ
നിരത്തിൽ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ , ഗ്രാഫിക്സ് , സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേർക്കലുകൾ എന്നിവ നടത്തിയ
വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇന്ന് മുതൽ പരിശോധന കർശനമാക്കും.
…………
തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം പരിഗണിക്കുന്നുണ്ട്. ഹർജിയിൽ ഇടക്കാല ഉത്തരവിന് ഇന്ന് സാധ്യതയുണ്ട്.
………….
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നൽകിയ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് മൊഴി നൽകും.കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതിയിൽ സ്ത്രീ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെയെന്നും എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചു.
…………
കോഴിക്കോടിന് സമീപം അരീക്കാടുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ് – ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പടെ 5 പേര്‍ക്ക് പരിക്കേറ്റു.
…………
യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. തിരിച്ചെത്തിയ വിദ്യാർത്ഥികളെ രാജ്യത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
…………….
അന്തരിച്ച സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും. ജന്മനാടായ ഉത്തർപ്രദേശിലെ സൈഫായിയിൽ പൂർണ്ണ ഒഔദ്യോഗിക ബഹുമതികലോടെ ഇന്ന് മൃതദേഹം സംസ്കരിക്കും. വൈകിട്ടാണ് സംസ്കാരം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെയായിരുന്നു മുലായം സിംഗ് യാദവിന്റെ അന്ത്യം.
………………..
ഉത്തര്‍പ്രദേശിലെ വാരാണസി ഗ്യാൻ വാപി മസ്ജിദിൽ കാർബൺ ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട വാരണാസി ജില്ലാ കോടതിയുടെ വിധി ഇന്ന്. ഗ്യാൻവാപി മസ്ജിദിലെ വാസുഖാനെയിലും റിസർവോയറിലും കണ്ടെത്തിയത് ശിവലിംഗം ആണെന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് അപേക്ഷ. കേസിൽ കാർബൺ ഡേറ്റിംഗുമായി ബന്ധപ്പെട്ട ഇരുവിഭാഗത്തിന്റെയും വാദം കഴിഞ്ഞതവണ കോടതി കേട്ടിരുന്നു.
…………
യുക്രൈന് നഗരങ്ങളെ തകര്‍ത്ത റഷ്യന്‍ മിസൈല്‍ ആക്രണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഐക്യരാഷ്ട്രസഭയും അമേരിക്കയും. ഞെട്ടിക്കുന്ന സംഭവം എന്നാണ് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്. “ക്രൂരമായ” ആക്രമണമണമാണ് നടന്നതെന്ന് അമേരിക്ക വിമര്‍ശിച്ചു. ഒരു സർവ്വകലാശാലയ്ക്കും കുട്ടികളുടെ കളിസ്ഥലത്തിനും നേരെയാണ് ആക്രമണം നടന്നതെന്നും ഇത് നീതീകരിക്കാനാകില്ലെന്നും അമേരിക്ക വ്യക്തമാക്കി. നാറ്റോയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
കഴിഞ്ഞ ദിവസം , കീവ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ 80ലധികം മിസൈലുകളാണ് റഷ്യ വര്‍ഷിച്ചത്. 43 പേര് കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. യുക്രെൈയ്നെ ഭയപ്പെടുത്താനാവില്ലെന്നും ഐക്യത്തോടെ നേരിടുമെന്നും യുക്രെൈയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി പറഞ്ഞു.