മുതിർന്ന ബോളിവുഡ് നടിയും സംവിധായികയും നിർമാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ആശാഖ് പരേഖ് ഇന്ത്യൻ ഫിലിം സെൻസർ ബോർഡിന്റെ അധ്യക്ഷയാകുന്ന ആദ്യ വനിതയാണ്.
ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, 1959 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഹിന്ദി ചലച്ചിത്ര നായികയാണ്.
1952ൽ ബാല താരമായിട്ടാണ് ആശ അഭിനയജീവിതം തുടങ്ങിയത്. ബേബി ആശ പരേഖ് എന്ന പേരിൽ ആസ്മാൻ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഗുജറാത്ത് സ്വദേശിനിയായ ആശ, നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അതേസമയം, ദേശീയ ചലച്ചിത്ര പുരസ്‌കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. രണ്ടു വർഷത്തിനുശേഷമാണ് രാഷ്ട്രപതി പുരസ്‌കാര വിതരണം നടത്തുന്നത്.