ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു.
മരണത്തെ മുഖാമുഖം നേരിട്ടാണ് ആശമാര്‍ കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം. 25 കോടിയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാകും. നല്ല മനസുള്ളവര്‍ ചേര്‍ന്നാല്‍ ഇതിനാകും, കേന്ദ്രമന്ത്രി പറഞ്ഞു.