ആശമാരുടെ താൽപര്യത്തിനൊപ്പമാണ് സർക്കാരെന്ന് ആശമാരെ സഹായിക്കാൻ കിട്ടുന്ന ഏത് സന്ദർഭവും ഉപയോഗിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 36 ദിവസമായി രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർ ഇന്ന് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചിരിക്കെ ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.
കേന്ദ്ര നിലപാട് തിരുത്തിക്കുന്നതിന് വേണ്ടിയുള്ള സമരമാണ് വേണ്ടതെന്നും ഇത് ബോധ്യമാകാത്ത ചിലരാണ് പിന്നിൽനിന്ന് സമരത്തിന് നേതൃത്വം നൽകുന്നതെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അവർക്ക് തന്നെ തോന്നണം. അവർക്ക് തോന്നിക്കഴിഞ്ഞാൽ വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഇതിന്റെ പിറകിൽ നയിക്കുന്നവർ വേറെ ആരൊക്കെയോ ആണെന്നും ആശമാരുടെ താൽപര്യത്തിനൊപ്പമാണ് കേരളത്തിലെ സർക്കാറും. ആശമാരെ സഹായിക്കാൻ കിട്ടുന്ന ഏത് സന്ദർഭവും തങ്ങൾ ഉപയോഗിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി.