‘അവർക്ക് മടുത്തു, ഡൽഹിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു; അവർ മാറ്റത്തിനായി വോട്ട് ചെയ്തു’: വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് പ്രിയങ്കാ ഗാന്ധി

ഡൽഹിയിലെ ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപിയുടെ വിജയം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. 

ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി യോഗങ്ങളിൽ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായതായി വയനാട് എംപി കൂടിയായ പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അവർക്ക് മടുത്തു, മാറ്റം ആഗ്രഹിക്കുന്നു. അവർ മാറ്റത്തിനായി വോട്ട് ചെയ്തുവെന്നാണ് കരുതുന്നതെന്നും  വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും പ്രിയങ്കാ ​ഗാന്ധി പ്രതികരിച്ചു. തെഞ്ഞെടുപ്പിൽ തോറ്റവർ  കൂടുതൽ കഠിനാധ്വാനം ചെയ്യണം.  നിലത്ത് നിൽക്കണം, ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *