ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഡല്‍ഹിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഒറ്റക്കളിയും തോല്‍ക്കാത്ത ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. മറുവശത്ത് മുംബൈ ഇന്ത്യന്‍സ് ജയിച്ചതാവട്ടെ ഒറ്റക്കളിയില്‍ മാത്രം. തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ഡല്‍ഹി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ രണ്ടാം ജയത്തിനായി മുംബൈ. ബാറ്റിംഗ് ബൗളിംഗ് നിരകള്‍ ഒരുപോലെ ശക്തം.
അപരാജിത കുതിപ്പ് തുടരാന്‍ ഡല്‍ഹി ക്യാപ്റ്റല്‍സ്; രണ്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും
