അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കുമായി കേരള സർക്കാർ കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി കേരള സർക്കാർ കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലുമാണ് കൺട്രോൾ റൂം ആരംഭിച്ചത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് സുരക്ഷിതരായി ഇരിക്കാൻ സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സഹായം ആവശ്യമുള്ളപക്ഷം കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

സെക്രട്ടറിയേറ്റ് കൺട്രോൾ റൂം: 0471-2517500/2517600

ഫാക്സ്: 0471 -2322600

ഇമെയിൽ: cdmdkerala@kerala.gov.in

നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍റർ: 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ)

Leave a Reply

Your email address will not be published. Required fields are marked *