ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്തെ വനിതാ നേതാവ് എത്തുന്നത്. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെ പ്രതിപക്ഷത്തെ ഇനി അതിഷി മര്‍ലേന നയിക്കും. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമാവുമെന്നും അതിഷി മര്‍ലേന പ്രതികരിച്ചു.
ഫെബ്രുവരി 5ന നടന്ന തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് 27 വർഷത്തിന് ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയത്. 22 സീറ്റുകളാണ് എഎപിക്ക് നേടാനായത്.