പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും; അധിക തുക ഈടാക്കിത്തുടങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന് ചെലവേറും. ഡ്രൈവിങ് പാസായാൽ ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ (2795 രൂപ) അധികം ഈടാക്കിത്തുടങ്ങി.

ലൈസൻസ് പുതുക്കുമ്പോഴും ഈ തുക ഈടാക്കും. മന്ത്രിസഭാ തീരുമാനപ്രകാരമാണ് നടപടി. ലൈസൻസ് കാലാവധി വിദേശികൾക്ക് 5 വർഷവും സ്വദേശികൾക്ക് 15 വർഷവുമാണ്. ഒരുരാജ്യത്തെയും പൗരത്വമില്ലാത്തവരും കുവൈത്തിൽ രേഖാമൂലം താമസിക്കുന്നവരുമായ ബിദൂനികൾക്ക് ഇഖാമ കാലയളവിലേക്കാണ് ലൈസൻസ് അനുവദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *