തടവുകാർക്ക് ഇലക്ട്രോണിക് ബ്രേസ്ലെറ്റുകൾ ശുപാർശ ചെയ്ത് കുവൈത്ത് മനുഷ്യാവകാശ ബ്യൂറോ

കുവൈത്തിൽ തടവുകാർക്ക് ഇലക്ട്രോണിക് ബ്രേസ്ലെറ്റുകൾ ശുപാർശ ചെയ്ത് മനുഷ്യാവകാശ ബ്യൂറോ. രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന അന്തേവാസികൾക്കായാണ് ട്രാക്കിങ് ബ്രേസ്ലെറ്റ് ഘടിപ്പിക്കുവാൻ നിർദ്ദേശം നൽകിയത്.

നേരത്തെ മൂന്നുവർഷത്തിൽ കുറവ് തടവുശിക്ഷയ്ക്ക് വിധിച്ചവർക്ക് സ്വന്തം വീട്ടിൽ ശിക്ഷ അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് ട്രാക്കിങ് ബ്രേസ്ലെറ്റുകൾ ധരിപ്പിച്ചിരുന്നു.

മാനുഷിക പരിഗണന വെച്ചും തടവുകാരെ നല്ല ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. അതിനിടെ ജയിൽ തടവുകാരുമായി ബന്ധപ്പെട്ട നിരവധി നിർദ്ദേശങ്ങൾ നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്‌സ് സർക്കാരിന് സമർപ്പിച്ചതായി പ്രാദേശിക മാധ്യമമായ അൽ-ഖബസ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *