കുവൈത്തിലെ ഏഴാം റിങ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് ഏഴാം റിങ് റോഡിലായിരുന്നു അപകടം. ലോറിയും മാലിന്യ ട്രക്കുമാണ് കൂട്ടിയിടിച്ചത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമനസേന അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തിൽ ട്രാഫിക്, എമർജൻസി യൂനിറ്റുകൾ അന്വേഷണം ആരംഭിച്ചു. ഗതാഗതക്കുരുക്കും കാഴ്ചക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർ മരിച്ചു
