കുവൈത്ത് ജാബ്രിയയിലെ ആറു നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നുവീണു. റിപ്പോർട്ട് ലഭിച്ചയുടൻ ഫയർഫോഴ്സ് ടീം സ്ഥലത്തെത്തിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഉണ്ടോയെന്നറിയാൻ സംഘം തിരച്ചിൽ നടത്തുകയാണെന്നും ഫയർഫോഴ്സ് അറിയിച്ചു.
കുവൈത്തിൽ ആറ് നില കെട്ടിടം പൊളിക്കുന്നതിനിടെ തകർന്ന് വീണ് അപകടം
