മദ്യം അനധികൃതമായി നിർമിച്ചതിനും വിൽപ്പന നടത്തിയതിനും ഒരു പ്രവാസിയെ പിടികൂടിയതായി അൽ-സൂർ അന്വേഷണ സംഘം അറിയിച്ചു. ഇയാളിൽ നിന്നും വലിയ തോതിൽ മദ്യവും നിർമാണ ഉപകരണങ്ങളും പണവും കണ്ടെടുത്തു. മദ്യം വ്യാപാരം ചെയ്തതിൽ നിന്ന് ലഭിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചു.
സബാഹ് അൽ അഹമ്മദ് ഏരിയയിൽ ഒരു പ്രവാസി മദ്യം നിർമിച്ച് വിൽക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചതിന് ശേഷം റെയ്ഡ് നടത്തി. തുടർ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.