കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി. അവശ്യ മരുന്നുകള്‍ ലഭ്യമല്ലാത്തവയ്ക്ക് ബദൽ മരുന്നുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അസംബ്ലി സെഷനിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മെഡിക്കൽ റെക്കോർഡുകൾ സംബന്ധിച്ച വിവര സംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്നും ഡോ. അഹ്മദ് അൽ അവാദികൂട്ടിച്ചേർത്തു.

മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, ഭക്ഷ്യ-മരുന്ന് സുരക്ഷയുടെ സ്ഥിരം മന്ത്രിതല സമിതി മുഖേന മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുവാന്‍ ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നതായും ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *