11കാരനെ നടുറോഡിൽ വാഹനം ഇടിച്ച് തെറിപ്പിച്ച സംഭവം; മരണം ചികിത്സ കിട്ടാതെയെന്ന് കുടുംബം

കൊണ്ടോട്ടി – എടവണ്ണപ്പാറ റോഡിൽ മുണ്ടക്കുളത്ത് വെച്ച് റോഡ് മുറിച്ചുകടക്കവേ 11 വയസുള്ള വിദ്യാർത്ഥി ബൈക്ക് ഇടിച്ച് മരണപ്പെട്ട സംഭവത്തിൽ വേണ്ട ചികിത്സ കിട്ടിയില്ലന്ന് ആരോപിച്ച് കുടുംബം.

മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ബൈക്ക് ഇടിച്ചു തെറിച്ചുവീണ മുഹമ്മദ് ഷമാസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആവശ്യമായ ചികിൽസ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

മാതൃശിശുകേന്ദ്രത്തിൽ എത്തിച്ച കുട്ടി മരിച്ചത് ആറര മണിക്കൂറിന് ശേഷമാണ്. ഡോക്ടർ പരിശോധിച്ചതു പോലും 2 മണിക്കൂറിന് ശേഷമാണെന്നും ഇവർ പരാതിപ്പെടുന്നു.

പനിബാധിതരെ പ്രവേശിപ്പിക്കുന്ന വാർഡിലാണ് ആറര മണിക്കൂർ കുട്ടിയെ കിടത്തിയത്. വാരിയെല്ല് ഒടിഞ്ഞതും ശ്വാസകോശത്തിനേറ്റ ഗുരുതര പരിക്കും മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷമാണെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *