10 ലക്ഷം കടബാധ്യത; മലമ്പുഴയിൽ പച്ചക്കറി കർഷകൻ ജീവനൊടുക്കി

മലമ്പുഴയിൽ കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു.

പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിൻ്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *