ഹോസ്റ്റലിൽനിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനി മരിച്ചു

ഡൽഹിയിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. ഹരിപ്പാട് ചേപ്പാട് സ്വദേശി പ്രവീണ ( 20 ) ആണ് മരിച്ചത്. വിഎംസിസി നഴ്സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

കഴിഞ്ഞ മാസം ആദ്യമാണ് ഡൽഹിയിലെ ഹോസ്റ്റലിൽ നിന്ന് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം ഹരിയാനയിലെ ജിന്തർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലെയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.പിന്നീട് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് പ്രവീണയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചേപ്പാട് കുന്നേൽ സ്വദേശി പ്രദീപിന്റെയും ഷൈലജയുടെയും മകളാണ് പ്രവീണ. കുടുംബം വർഷങ്ങളായി ഹരിയാനയിലെ ഇസാറിൽ സ്ഥിരതാമസമാണ്. അമ്മ ഷൈലജ ഇസാറിലെ വിദ്യാദേവി ജിന്തർ സ്‌കൂളിലെ ജീവനക്കാരിയാണ്. പ്രവീണയുടെ സംസ്‌കാരം ഇന്ന് രാത്രി ഏഴരയ്ക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *