ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം: പിന്തുണക്കില്ലെന്ന് അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി

എറണാകുളം നഗരത്തിലെ കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ  പിന്തുണക്കെണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു.

അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് ഔദ്യോഗിക തലത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിമർശനം. നിലവിൽ ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലം ഏറ്റെടുത്ത്, ഹൈക്കോടതിയുടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ ആവശ്യം.

കളമശ്ശേരിയിലേക്ക് കോടതി മാറുമ്പോൾ അഭിഭാഷകർക്ക് എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കണം എന്നറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ അഭിഭാഷക അസോസിയേഷന് കത്ത് നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് വിളിച്ച ജനറൽ ബോഡി യോഗത്തിലാണ് കളമശേരിയിലേക്ക് കോടതി സമുച്ചയം മാറ്റുന്നതിനെ പിന്തുണക്കേണ്ടെന്ന് തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *