ഹരിപ്പാട് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി മരിച്ച നിലയിൽ

ഹരിപ്പാട് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക മകൾ ഹൻഫ ഫാത്തിമയാണ് മരിച്ചത്.

നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഹൻഫയെ സ്‌കൂളിൽ പോകാൻ പതിവുപോലെ വിളിച്ചുണർത്താനെത്തിയപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *