ഹജ്ജ് യാത്ര നിരക്ക് വർധന: റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. യാത്രാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് നാളെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു.

വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. റീ ടെൻഡർ ചെയ്ത് കൂടുതൽ വിമാന കമ്പനികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു.hajju travel price hike in karipoor airport

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് നേരത്തെ നിരക്ക് സംബന്ധിച്ച് അറിവ് ഇല്ലായിരുന്നു. വിഷയത്തിൽ കേന്ദ്രം ഇടപെടൽ നടത്തണമെന്നും മുസ്ലിം ജമാഅത്ത് കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *