സർക്കാർ ജീവനക്കാർക്ക് 4000 രൂപ ഓണം ബോണസ്; പെൻഷൻകാർക്ക് 1000 രൂപ

സർക്കാർ ജീവനക്കാർ ഓണം ബോണസായി 4000 രൂപ അനുവദിക്കാൻ തീരുമാനിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉൽസവ ബത്തയായി ലഭിക്കും. പെൻഷൻകാർക്ക് 1000 രൂപയും ​ബോണസായി അനുവദിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിക്കും. പാർട് ടൈം, കണ്ടിജന്റ് ജീവനക്കാർക്ക് 6000 രൂപയും അഡ്വാൻസ് ആയി അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *