സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈതട്ടി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു

സ്വീകരണത്തിനിടെ പ്രവർത്തകന്റെ കൈവിരൽതട്ടി എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു. കുണ്ടറ മുളവന ചന്തമുക്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടൻതന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ എത്തിച്ച് പ്രാഥമികശുശ്രൂഷ നൽകി.

ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടെങ്കിലും ആശുപത്രിയിൽനിന്ന് വീണ്ടും പ്രചാരണപരിപാടികൾക്കായി പുറപ്പെടുകയായിരുന്നു. കുണ്ടറ മണ്ഡലത്തിലെ പ്രചാരണയോഗത്തിന്റെ ഉദ്ഘാടനം പടപ്പക്കരയിൽ വൈകീട്ട് നാലിന് ദേശീയസമിതി അംഗം എം.എസ്.ശ്യാംകുമാർ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *