സ്ത്രീധന ബഹിഷ്കരണ ആഹ്വാനവുമായി കേരള യൂത്ത് ഫ്രണ്ട് എം

യുവ ഡോക്ടർ ഷഹ്ന തിരുവനന്തപുരത്ത് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ബോധവത്കരണവുമായി കേരള യൂത്ത് ഫ്രണ്ട് എം. സ്കൂളുകളിലും കോളേജുകളിലും സർക്കാർ ഓഫിസുകളിലും , ആശുപത്രികൾ മറ്റു പൊതുസ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സ്ത്രീധനവിരുദ്ധ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യുന്നതിനും ബോർഡുകൾ സ്ഥാപിക്കുന്നതിനും സ്റ്റിക്കറുകൾ പതിപ്പിക്കുന്നതിനും ആണ് കേരള കോൺഗ്രസ് എമ്മിന്‍റെ  യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് എം തയ്യാറെടുക്കുന്നത്.

“സ്ത്രീതന്നെ ധനം പിന്നെന്തിനു സ്ത്രീധനം”കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഡിസംബർ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് പിജി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയിരുന്നു. സ്ത്രീധനം നൽകാനില്ലാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതോടെയാണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് പരാതി ഉയർന്നത്.

ഇതിൽ സമൂഹത്തിൻറെ വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ഉയരുന്നതിനിടയാണ് വ്യത്യസ്തമായ പ്രചാരണ പരിപാടിയുമായി യൂത്ത് ഫ്രണ്ട് രംഗത്ത് എത്തിയത്. ഡിസംബർ 16ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയത്തിൽ വിശദമായ ചർച്ച നടത്തി കൂടുതൽ ബോധവൽക്കരണ പരിപാടികളുമായി രംഗത്തിറങ്ങുന്നതിനാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *