Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ; സർക്കാർ പ്രതികളെ സംരക്ഷിക്കുന്നെന്ന് രമ; മറുപടിയുമായി മന്ത്രി വീണ - Radio Keralam 1476 AM News

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ; സർക്കാർ പ്രതികളെ സംരക്ഷിക്കുന്നെന്ന് രമ; മറുപടിയുമായി മന്ത്രി വീണ

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി സഭയിൽ മന്ത്രി വീണാ ജോർജും കെ.കെ.രമയും നേർക്ക് നേർ. സിപിഎം പ്രവർത്തകരും അനുഭാവികളും ഉൾപ്പെട്ട കേസുകളിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നു രമ പറഞ്ഞു. എന്നാൽ മുൻ മന്ത്രി കെ.കെ.ശൈലജയെ ആർഎംപി നേതാവ് അപമാനിച്ചപ്പോൾ എന്തു നടപടിയുണ്ടായെന്ന് വീണാ ജോർജ് ചോദിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടക്കുന്ന വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപമാണ് നാടകീയ രംഗങ്ങൾക്കിടയാക്കിയത്. രമയും വീണയും ഏറെ വൈകാരികമായാണു പല അവസരങ്ങളിലും പ്രതികരിച്ചത്. പലപ്പോഴും ഭരണ, പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമക്കേസുകളിൽ പ്രതികൾക്കെതിരെ ശക്തമായ നടപടിയാണു സർക്കാർ സ്വീകരിക്കുന്നതെന്നു വീണാ ജോർജ് പറഞ്ഞു. അരൂരിൽ എസ്സി വിഭാഗത്തിൽപെട്ട പെൺകുട്ടിയെ മർദിച്ചതടക്കം ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിലെല്ലാം പൊലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ ഇത്തരം കാര്യങ്ങൾ സർക്കാർ ലാഘവത്തോടെയാണ് എടുക്കുന്നതെന്ന് കെ.കെ.രമ പറഞ്ഞു. പൊലീസ് നടപടി സംബന്ധിച്ച് മറുപടി പറയേണ്ട മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എത്താത്തത്, എത്രത്തോളം ലാഘവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണെന്നും കുറ്റപ്പെടുത്തി.

കെ.കെ.ശൈലജയെ ആർഎംപി നേതാവ് അപമാനിച്ചതു ചൂണ്ടിക്കാട്ടിയാണു വീണാ ജോർജ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് നേതാവായ ഷോബിൻ തോമസ് എഴുതിയ കാര്യങ്ങൾ വ്യക്തിയെന്ന നിലയിൽ സഭയിൽ വായിക്കാൻ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു. ‘തയ്യൽ ടീച്ചറുടെ കഷ്ണം ആർക്കെങ്കിലും കിട്ടിയെങ്കിൽ തരുന്നവർക്ക് സമ്മാനമുണ്ട്’ എന്നാണു എഴുതിയത്. എന്നിട്ട് എന്തു നടപടി എടുത്തുവെന്നും മന്ത്രി ക്ഷുഭിതയായി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *