സോഷ്യൽ മീഡിയയിൽ നിന്ന് ‘പദവി’ ഒഴിവാക്കി പദ്മജ, പുതിയ ഫേസ്ബുക്ക് കവർ ചിത്രവും

ബിജെപി പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും കോൺഗ്രസ് പദവി നീക്കം ചെയ്ത് പത്മജ വേണുഗോപാൽ.

ഫേസ്ബുക്ക് ബയോയിൽ പാർട്ടി പദവിയായി കോൺഗ്രസ് ജനറൽ സെക്രട്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് മാറ്റി പൊളിറ്റീഷ്യൻ എന്ന് മാത്രമാക്കി തിരുത്തിയിട്ടുണ്ട്. താൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും പത്മജ കോൺഗ്രസ് ബന്ധം എടുത്ത് കളഞ്ഞത്.

പുതിയ കവർ ചിത്രവും പത്മജ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പത്മജയെ വിമർശിച്ച് നിരവധി പേരാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയത്. അച്ഛനെ ഓർത്തിരുന്നെങ്കിൽ പത്മജ വേണുഗോപാൽ ആർഎസ്എസിനൊപ്പം പോകില്ലെന്നാണ് ഭൂരിപക്ഷം പേരും കമന്‍റ് ചെയ്യുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *