സൈബർ ആക്രമണം; ജെയ്കിൻറെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു

സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻറെ ഭാര്യ ഗീതുവിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്. 

ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തി, കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടാകരുതെന്നും ഒൻപത് മാസം ഗർഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു നേരത്തെ പ്രതികരിച്ചിരുന്നു. ഗീതുവിനെതിരായ സൈബർ ആക്രമണം കോൺഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്ന് ജെയ്ക്കും ആരോപിച്ചിരുന്നു. തിരുത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാവുന്നില്ല. സൈബർ ആക്രമണങ്ങൾക്ക് പുതുപ്പള്ളി മറുപടി നൽകുമെന്നും ജെയ്ക്ക് പ്രതികരിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *