സുധാകരനെതിരായ സിപിഎം ആരോപണം; ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

മോൻസൻ പോക്‌സോ കേസിലെ കെ സുധാകരനെതിരായ സിപിഎം ആരോപണത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി ഇന്ന് പൊലീസിൽ പരാതി നൽകും. 11 മണിക്ക് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകും എന്നാണ് വിവരം.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരുടെ ആദ്യപരാതിയിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസ് എന്നാണ് കെപിസിസി പ്രസിഡന്റിന്റെ വാദം. കെപിസിസി അധ്യക്ഷൻ രണ്ടാം പ്രതിയായ കേസിൽ മോൺസൻ മാവുങ്കലാണ് ഒന്നാം പ്രതി. കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാനാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *