സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും

സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. രാജയുടെ പേര് പാർട്ടി കോൺഗ്രസ് ഒറ്റക്കെട്ടായി അംഗീകരിച്ചു. കെ പ്രകാശ് ബാബുവിനെയും, പി.സന്തോഷ് കുമാറിനെയും ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്തി.

2019ൽ ജനറൽ സെക്രട്ടറിയായിരുന്ന സുധാകര റെഡ്ഡി അസുഖബാധിതനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഡി.രാജ സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. വിജയവാഡയിൽ നടന്ന യോഗത്തിൽ എതിർ സ്വരങ്ങളൊന്നും തന്നെയില്ലാതെ ഐക്യകണ്ഠേനയായിരുന്നു തീരുമാനം.ഡി.രാജയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുന്നതിൽ കേരളത്തിന് എതിർപ്പുണ്ടായിരുന്നുവെങ്കിലും പരസ്യമായ എതിർപ്പിലേക്ക് കേരളം പോയിരുന്നില്ല. കോൺഗ്രസുമായും സിപിഎമ്മുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതു കൊണ്ട് തന്നെ രാജയെ സെക്രട്ടറി സ്ഥാനത്ത് നിലനിർത്താൻ യോഗം തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *