പാലക്കാട് കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി പ്രവർത്തകർക്ക് പത്തു വർഷം തടവ് വിധിച്ച് കോടതി. കോരഞ്ചിര ചീരക്കുഴി സ്വദേശികളായ സുദീഷ്, ബിജു, പ്രസാദ്, അഭിലാഷ്, കണ്ണൻ, മണികണ്ഠൻ എന്നിവരെയാണ് പാലക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്.
തെളിവില്ലെന്ന് കണ്ട് ഒന്നും രണ്ടും പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. സിപിഎം കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി സുദേവൻ, സിഐടിയു തൊഴിലാളിയായ വാസു എന്നിവരെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
കേസിൽ 8 ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. വിചാരണയ്ക്ക് ശേഷം 2പ്രതികളെ വെറുതെ വിട്ട കോടതി മറ്റു ആറുപേർക്കും പത്തു വർഷം തടവ് വിധിക്കുകയായിരുന്നു.