സിപിഎം നേതാക്കളെ കാണുമ്പോൾ കേരളത്തിലെ പൊലീസ് വാലാട്ടുന്നു; കെ.സുധാകരൻ

പിണറായിയും മോദിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിതെന്നും കെ.സുധാകരൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ല. മുൻപൊരിക്കലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. 

ഗവർണർ- സർക്കാർ പോരിൽ കേരളത്തിലെ സർവകലാശാലകളുടെ പെരുമ ഒക്കെ പോയി. സ്തുതിപാടകരെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരാൻ നീക്കം നടക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ പരാതി നൽകേണ്ടത് പൊലീസിനായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *