സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്‌ഐ നേതാക്കളടക്കം മൂന്ന് പേർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മൂന്ന് പേർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. എസ്എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. 

കസ്റ്റഡിയിലെടുത്ത അഖിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്. ഇന്നലെ രാത്രി വൈകിയാണ് ആദ്യം പ്രതി ചേർത്ത 12 പേരിൽ ഒരാളായ അരുൺ കീഴടങ്ങിയത്. കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തിയതാണ് കോളേജ് യൂണിയൻ പ്രസിഡന്റ് കൂടിയായ അരുൺ കീഴടങ്ങിയത്. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അരുൺ. പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ക്രിമിനിൽ ഗൂഢാലോചന ശരിവക്കുന്ന തെളിവകുപ്പുകൾ പൊലീസ് ശേഖരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *