സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻറെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിൻജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നീ പ്രതികളും പൊലീസിൻറെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. 

ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *