സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, ഓണം അഡ്വാന്‍സ് വിതരണം എന്നിവ ഇന്നു തുടങ്ങും.ഇതിനുവേണ്ടി വരുന്ന 630 കോടിയുള്‍പ്പടെ ആയിരം കോടിയുണ്ടെങ്കില്‍ ഓണക്കാലം കടന്നു കിട്ടുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ക്ഷേമ പെന്‍ഷന്‍, ബോണസ്, ഉത്സവബത്ത, വിവിധ സഹായങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ 3500 കോടിയാണ് ചിലവ്. ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവയുടെ ബില്ലുകള്‍ ഇന്നലെ ട്രഷറിയില്‍ എത്തിത്തുടങ്ങി. ഇന്ന് പണം പോയിതുടങ്ങും.
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ്,ഉല്‍സവബത്ത വിതരണം ഇന്ന് മുതൽ ആരംഭിക്കും
