സമീറ സനീഷ് കൊച്ചി വെബ് സൈറ്റ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് ആരംഭിച്ച വസ്ത്രം ബ്രാന്റായ സമീറ സനീഷ് കൊച്ചിയുടെ വെബ്‌സൈറ്ര് മെഗാസ്റ്റാർ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ബസൂക്ക സിനിമയുടെ ലൊക്കേഷനിൽ നടന്ന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ സമീറ സനീഷ് കൊച്ചി ബ്രാന്റ് വസ്ത്രം മമ്മൂട്ടിക്ക് നല്കി ആദ്യ വില്പന നടത്തി.

തുടർന്ന് മമ്മൂട്ടി, കുഞ്ചാക്കോ ബോബന് സമീറ സനീഷ് കൊച്ചി ബ്രാന്റ് സമ്മാനമായി നല്കി. മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനിൽ പുതിയൊരു ട്രെൻഡ് സൃഷ്ടിച്ച സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സമീറ സനീഷ്, സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാൻ സ്വന്തം പേരിൽ ആരംഭിച്ച ബ്രാന്റാണ് സമീറ സനീഷ് കൊച്ചി.

സിനിമയ്ക്ക് പുറത്ത് സാധാരണക്കാരും ചുരുങ്ങിയ ചിലവിൽ സമീറ സനീഷ് ബ്രാന്റിന്റെ ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് ഓൺലൈനിലൂടെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമീറ സനീഷിന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം മഞ്ജു വാര്യരാണ് നിർവഹിച്ചത്.സിനിമയിൽ പതിനഞ്ച് വർഷമായി സമീറ പ്രവർത്തിക്കുന്നുണ്ട്. കച്ചേരിപ്പടി സെന്റ് ബെനഡിക്ട് റോഡിൽ ഒലപ്പറത്ത് ബിൽഡിംഗിലെ ഷോപ്പിൽ നിന്ന് അനുയോജ്യമായ വസ്ത്രങ്ങൾ വാങ്ങാൻ സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *