സമാനതകളില്ലാത്ത ജനത്തിരക്ക്: പുതുപ്പള്ളിയിലെ ഗതാഗത നിയന്ത്രങ്ങൾ അറിയാം

അവസാനമായി പ്രിയ നേതാവായ ഉമ്മൻ ചാണ്ടിയെ ഒരു നോക്കുകാണാൻ നാട് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കോട്ടയത്ത് പുതുപ്പള്ളിയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുപ്പള്ളിയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ:

1. തെങ്ങണയില്‍നിന്ന് കോട്ടയം ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജംക്‌ഷനില്‍നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകേണ്ടതാണ്. കൂടാതെ ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ളതും കോട്ടയം, മണര്‍കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജംക്‌ഷനില്‍നിന്നു കൊല്ലാട് ഭാഗത്തേക്കു പോകേണ്ടതാണ്. 

2. കറുകച്ചാല്‍ ഭാഗത്തുനിന്ന് മണര്‍കാട്, കോട്ടയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വെട്ടത്തുകവല എല്‍പി സ്കൂള്‍ ഭാഗത്തുനിന്നും തിരിഞ്ഞ് നാരകത്തോട് ജംക്‌ഷന്‍ വഴി പയ്യപ്പാടി ചുറ്റി കാഞ്ഞിരത്തുംമൂട് ജംക്‌ഷന്‍ വഴി മണര്‍കാടേക്കു പോകേണ്ടതാണ്. 

3. കോട്ടയം ഭാഗത്തുനിന്നു കറുകച്ചാല്‍, തെങ്ങണ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംക്‌ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം, സ്പൈസ് ജംക്‌ഷന്‍ (കാഞ്ഞിരത്തുംമൂട്) വഴി ഐഎച്ച്ആർഡി, നാരകത്തോട് ജംക്‌ഷന്‍ വഴി വെട്ടത്തുകവല എല്‍പി സ്കൂള്‍ ജംക്‌ഷനില്‍ എത്തി പോകേണ്ടതാണ്.

4. മണര്‍കാട് – കോട്ടയം ഭാഗത്തുനിന്ന് പുതുപ്പള്ളി ഭാഗത്തേക്കു വരുന്ന ഹെവി വെഹിക്കിള്‍സ് കോട്ടയം ടൗണിലൂടെയും കറുകച്ചാല്‍ തെങ്ങണ ഭാഗത്തുനിന്നു വരുന്ന ഹെവി വെഹിക്കിള്‍സ് ചങ്ങനാശേരി വഴിയോ കങ്ങഴ പതിനാലാം മൈല്‍ വഴിയോ പോകേണ്ടതാണ്.

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍:

1. എരമല്ലൂർ ചിറ ഗ്രൗണ്ട്

2. വെയ്ക്കേട്ട് ചിറ

3. ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട്

4. ഗവ.എച്ച്എസ്എസ് സ്കൂൾ മൈതാനം, പുതുപ്പള്ളി

5. ഡോൺ ബോസ്കോ സ്കൂൾ മൈതാനം

6. നിലയ്ക്കൽ പള്ളി മൈതാനം

7. ഹോറേബ് പള്ളി മൈതാനം (പെട്രോൾ പമ്പിനു സമീപം)

1. തെക്ക് (തെങ്ങണ / ചങ്ങനാശ്ശേരി) ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ എരമല്ലൂർ ചിറ ഗ്രൗണ്ട് / വെയ്ക്കേട്ട് ചിറ) / ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

2. വടക്ക് (കോട്ടയം / മണര്‍കാട്) ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഗവ.എച്ച്എസ്എസ് സ്കൂൾ മൈതാനം, പുതുപ്പള്ളി / ഡോൺ ബോസ്കോ സ്കൂൾ മൈതാനം എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

3. കറുകച്ചാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ നിലയ്ക്കൽ പള്ളി മൈതാനം പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്. 

താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കണം

മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജംക്‌ഷൻ വരെയും കാഞ്ഞിരത്തുംമൂട് ജംക്‌ഷൻ മുതല്‍ നിലക്കല്‍പള്ളി വരെയും ഇരവിനല്ലൂര്‍ കലുങ്ക് മുതല്‍ പുതുപ്പള്ളി ജംക്‌ഷൻ വരെയുള്ള റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല.

Leave a Reply

Your email address will not be published. Required fields are marked *