സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ല; വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് എം വി ജയരാജൻ

സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സമരം ഒത്തുതീർക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലിൽ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പറഞ്ഞു. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീർപ്പ് ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. ഇപ്പോൾ രാജ്യസഭാ അംഗവും അന്ന് കൈരളി ടിവി എംഡിയുമായിരുന്ന ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീർപ്പിന് ശ്രമിച്ചത്. പാർട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമത്രയും നടത്തിയത്. എന്നാൽ തോമസ് ഐസക് അടക്കം പാർട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവർത്തകർക്കോ ഒത്തുതീർപ്പ് വിവരം അറിയില്ലായിരുന്നുവെന്നും താനും ഒത്തുതീർപ്പ് ചർച്ചകൾക്ക് ഇടനില നിന്നിരുന്നുവെന്നുമായിരുന്നു മുണ്ടക്കയം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *