സണ്ണി ലിയോണിന്റെ സംഗീത പരിപാടി; വിലക്ക് നീക്കണമെന്ന് വിസിയോട് ആവശ്യപ്പെടാൻ കോളേജ് യൂണിയൻ

സണ്ണി ലിയോണിന്റെ സംഗീത പരിപാടിക്കുള്ള വിലക്ക് നീക്കാൻ കേരള വിസിയോട് ആവശ്യപ്പെടാൻ കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ. അഡ്വാൻസ് തുക നൽകിയതടക്കം പറഞ്ഞാണ് അനുമതിക്കുള്ള ശ്രമം. അതേസമയം, പരിപാടിക്ക് അനുമതി നൽകിയതിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി.

ജൂലൈ 5നാണ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ സണ്ണി ലിയോണിൻ്റെ നൃത്ത-സംഗീത പരിപാടി. പുറത്തുനിന്നുള്ളവരുടെ പരിപാടിക്ക് സർക്കാർ വിലക്കുള്ളിനാൽ വിസി ഇന്നലെ അനുമതി നിഷേധിച്ചു. 20 ലക്ഷത്തോളം രൂപയാണ് ഇതിനകം കോളേജ് യൂണിയൻ സണ്ണി ലിയോണിന് അഡ്വാൻസായി നൽകിയത്.

പരിപാടിക്കായി വിദ്യാർത്ഥികളിൽ നിന്നടക്കം ഇതുവരെ പിരിച്ചത് ഒരു കോടി രൂപയുമാണ്. ഈ സാഹചര്യത്തിൽ അനുമതിയ്ക്കായി വിസിയെ സമീപിക്കുമെന്ന് യൂണിയൻ ചെയർമാൻ. ഏഴ് ദിവസം നീളുന്ന വാർഷികാഘോഷമാണ് തീരുമാനിച്ചത്. ഇക്കാര്യം സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നാണ് യൂണിയൻ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *