സംസ്ഥാന സ്‌കൂൾ കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു

സംസ്ഥാന സ്‌കൂൾ കായികോത്സവം നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്. രണ്ട് കായിക താരങ്ങൾക്കും ഒരു പരിശീലകനുമാണ് പരിക്കേറ്റത്. കാണികൾ ഇരിക്കുന്നിടത്തേക്ക് മരച്ചില്ല ഒടിഞ്ഞു വീഴുകയായിരുന്നു. എറണാകുളം വെങ്ങോല സ്വദേശിയായ കെ.പി അബിദ എന്ന വിദ്യാർഥിയുടെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഉടൻ സ്ഥലത്തെത്തിയ മന്ത്രി വി. ശിവൻകുട്ടി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സ്റ്റേഡിയത്തിനു ചുറ്റിലുമുള്ള മരങ്ങളിലെ അപകടകരമായ മരച്ചില്ല വെട്ടിമാറ്റാൻ നിർദേശം നൽകുകയും ചെയ്തു. പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *