സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്, കല പോയിൻറ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും. ആറ് പതിറ്റാണ്ടിനിടെ ഇത് നാലാം തവണയാണ് കൊല്ലം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു വേദി.

അതേസമയം സ്​​കൂ​ൾ ക​ലോ​ത്സ​വ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളാണ് കൊ​ല്ലം സി​റ്റി പോലീ​സ് ഒ​രു​ക്കിയിരിക്കുന്നത്. ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്ര​ധാ​ന വേ​ദി​യാ​യ ആ​ശ്രാ​മ​ത്തും ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ക്രേ​വ​ൻ സ്​​കൂ​ളി​ലും മ​റ്റ് വേ​ദി​ക​ളി​ലും പാ​ർ​ക്കു​ക​ൾ ബീ​ച്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പോലീ​സ്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ കൊ​ല്ലം ബീ​ച്ചി​ലും ന​ഗ​ര​പ​രി​ധി​യി​ലെ മ​റ്റ് തീ​ര​മേ​ഖ​ല​ക​ളി​ലും ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ച 24 സ്​​കൂ​ളു​ക​ളി​ലും മു​ഴു​വ​ൻ സ​മ​യ​വും വ​നി​താ പോ​ലീ​സ്​ ഉ​ൾപ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *