സംസ്ഥാന കലോത്സവം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിക്ക് അപകടത്തിൽ പരിക്ക്; കാലിന്റെ അഞ്ച് വിരലുകൾ ചതഞ്ഞരഞ്ഞു

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ട്രെയിനിൽ വച്ച് മത്സരാർത്ഥിക്ക് പരിക്ക്. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലാണ് ട്രെയിനിനുള്ളിൽ അപകടത്തിൽപ്പെട്ടത്. ട്രെയിനിൽ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയതാണ് അപകടത്തിന് കാരണം. അപകടത്തിൽ ഫൈസലിന്‍റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. ഉറക്കത്തിനിടെ വാതിൽ വഴി ട്രെയിനിന്‍റെ പുറത്തേക്ക് ആയ കാലുകൾ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു അപകടം. കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മൽസരത്തിൽ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിൽ വച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *