സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് വാർത്തസമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തിയത്. എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,020 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 424583 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു. 0.19 ശതമാനം കുറവ് ഈ വർഷമുണ്ടായിട്ടുണ്ട്.
61449 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി .ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. വിജയം ശതമാനം ഇത്തവണ കണ്ണൂരിൽ ആണ് കൂടുതൽ 99.87 ശതമാനം. തിരുവനന്തപുരത്താണ് കുറവ് ,98.59 ശതമാനം.
ഔദ്യോഗിക വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.ഇക്കൊല്ലം വിദ്യാർത്ഥികളുടെ സൗകര്യം മാനിച്ച് എസ്.എസ്.എൽ.സി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.
വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതിൽ പ്രത്യേക പരിശോധന നടത്താൻ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർക്ക്
നിർദ്ദേശം നൽകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
സേ പരീക്ഷ – മെയ് 28 മുതൽ ജൂൺ 5 വരെ നടത്തും. തിരുവനന്തപുരം ഗവ. എച്ച് എസ് കരിക്കകം സ്‌കൂളാണ് വിജയ ശതമാനം കുറഞ്ഞ സർക്കാർ സ്‌കൂൾ.