സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് മരിച്ച ഒരാൾക്ക് നിപയെന്ന് പരിശോധന ഫലം

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം കിട്ടിയതോടെയാണ് സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ചത്. കോഴിക്കോട് മരിച്ച രണ്ട് പേർക്ക് പൂനയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേന്ദ്ര സംഘം ഉടൻ സംസ്ഥാനത്ത് എത്തുന്നുണ്ട്. അതേസമയം ചികിത്സയിലുള്ള നാല് പേരുടെ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. നിപ നിയന്ത്രണങ്ങൾക്കായി കോഴിക്കോട് ജില്ലയിൽ 16 ടീമുകൾ രൂപീകരിച്ചിട്ടുണ്ട്.കൂടാതെ കൺട്രോൾ റൂമുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്.നേരത്തെ നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയിരുന്നു. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *