സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം ; വിദേശ യാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദേശയാത്ര റദ്ദാക്കി പ്രതിപക്ഷ നേതാവ്. കനത്ത മഴ തുടരുന്നതിനിടെയാണു വി.ഡി സതീശൻ രണ്ടു ദിവസത്തെ യു.എ.ഇ സന്ദർശനം റദ്ദാക്കിയത്.

ഇന്നു വൈകീട്ട് കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലായിരുന്നു സതീശന്‍ പുറപ്പെടേണ്ടിയിരുന്നത്. എറണാകുളം ജില്ലയിലും പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്.

അടുത്ത രണ്ട് ദിവസങ്ങളിൽ അദ്ദേഹം പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.

Leave a Reply

Your email address will not be published. Required fields are marked *