സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകളാണ് അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 5315 കേസുകളും എടുത്തു. 2020 ന് ശേഷം അതികമങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.

ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. 2016 ല്‍ 2879 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 ല്‍ ഇത് 3562 ആയി ഉയര്‍ന്നു. 2018 ല്‍ കേസുകള്‍ 4253 ആയി. 2020 ല്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും പിന്നീട് കേസുകള്‍ വര്‍ദ്ധിച്ചു.

കഴിഞ്ഞ വര്‍ഷം 5315 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് അഞ്ചു വര്‍ഷത്തിനിടെ 22799 കേസുകള്‍. ഈ വര്‍ഷം ജൂലായ് 31 വരെ 3226 കേസുകള്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അടക്കം കുട്ടുകള്‍ക്ക് എതിരായ അതിക്രമം വര്‍ദ്ധിക്കുന്നത് പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *