സി സി മുകുന്ദൻ എംഎല്‍എയുടെ പി എ അസ്ഹർ മജീദിനെതിരെ സംഘടനാ നടപടി. പാർട്ടിയില്‍ നിന്ന് പുറത്താക്കാക്കാനാണ് മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളത്.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി. സിപിഐയുടെ ചേർപ്പ് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറില്‍ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിന് സസ്‍പെൻഡ് ചെയ്തിരുന്നു.
ഇയാളോട് സി സി മുകുന്ദൻ എംഎല്‍എയുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. തുടർ നടപടിയുടെ ഭാഗമായി ഇന്ന് ചേർന്ന യോഗത്തില്‍ വച്ച് അസ്ഹർ മജീദിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതെന്ന് സിപിഐ ചേർപ്പ് മണ്ഡലം കമ്മറ്റി സെക്രട്ടറി പി.വി. അശോകൻ അറിയിച്ചു.