സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കണം; എസ്എൻഡിപി യോഗത്തിന് നിർദേശവുമായി ഹൈക്കോടതി

സംഘടനാ തെഞ്ഞെടുപ്പിനായി വോട്ടർ പട്ടിക തയ്യാറാക്കാൻ എസ്എൻഡിപി യോഗത്തിന് കേരളാ ഹൈക്കോടതിയുടെ നിർദേശം. എല്ലാ ശാഖാ യോഗങ്ങളിൽ നിന്നും അംഗത്വലിസ്റ്റ് സ്വീകരിച്ച് പട്ടിക തയാറാക്കാനാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്.

അംഗങ്ങളുടെ വിലാസം, തിരിച്ചറിയൽ രേഖയുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുമാസത്തിനകം പട്ടിക തയ്യാറാക്കണം. എസ്.എൻ.ഡി.പി. യുടെ ദൈനംദിന ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെയോ റിസീവറെയോ നിയമിക്കണമെന്നും യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരിട്ട് നിയമനങ്ങൾ നടത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രൊഫ.എം.കെ.സാനു, അഡ്വ.എം.കെ. ശശീന്ദ്രൻ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *