‘ശോഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല, സതീഷിന് പിന്നിൽ ശോഭയാണെന്ന് വിശ്വസിക്കുന്നില്ല’; കെ സുരേന്ദ്രൻ

കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നിൽ ശോഭ സുരേന്ദ്രനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ സുരേന്ദൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. ഞാനൊരിക്കലും ഇത് വിശ്വസിക്കില്ല, എന്റെ സഹപ്രവർത്തകയെ, പാർട്ടിയുടെ നേതാവിനെ ഒരു കാരണവശാലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും എല്ലാവരും ഒറ്റക്കെട്ടായി വന്ന് പറഞ്ഞാലും ഒരു തരി പോലും ഞാൻ വിശ്വസിക്കില്ല. ശോഭ സുരേന്ദ്രന് ഇതിൽ ഒരു പങ്കുമില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

പാർട്ടി ഒറ്റക്കെട്ടായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ശോഭ സുരേന്ദ്രന്റെ പേര് പറഞ്ഞ് രണ്ടാഴ്ചക്കാലം കുളം കലക്കിയവരാണ് ഇവിടെയിരിക്കുന്നത്. അവർക്ക് നല്ല നിരാശയുണ്ടാകും. അതുകൊണ്ട് തന്നെ ആവർത്തിച്ചു പറയുകയാണ്, ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിച്ച്, പാർട്ടിക്കുളളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമമെങ്കിൽ ഭാരതീയ ജനത പാർട്ടി കേരള ഘടകം ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ട് പോകുന്നത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നീക്കം ഞങ്ങൾ വെച്ചു കൊടുക്കാൻ തയ്യാറല്ല. കെ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *