വോട്ടിം​ഗിൽ കാലതാമസമുണ്ടായി; ആളുകൾ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്ന് കുറ്റപ്പെടുത്തി ജോസ് കെ മാണി

സംസ്ഥാനത്തെ പോളിം​ഗ് വൈകിയതിൽ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. വോട്ടിംഗിൽ കാലതാമസമുണ്ടായെന്ന് ജോസ് കെ മാണി പറഞ്ഞു.

ഒരു മിനിറ്റിൽ മൂന്നു വോട്ട് മാത്രമാണ് പല ബൂത്തുകളിലും ചെയ്യാനായതെന്നും മൂന്നും നാലും മണിക്കൂർ ക്യൂ നിന്ന ശേഷം ആളുകൾ വോട്ടു ചെയ്യാതെ മടങ്ങിപ്പോയെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥ തലത്തിൽ വൈകിപ്പിച്ചതായി കരുതുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. വോട്ടിംഗിലുണ്ടായ കാലതാമസത്തെ കുറിച്ച് ഗൗരവമായി  ചർച്ച ചെയ്യണമെന്ന് ജോസ് കെ മാണി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *