വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാ​ഗമാണ്, സർക്കാർ അപ്പീൽ പോകും; മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച സംഭവത്തിൽ സർക്കാർ തലത്തിൽ തന്നെ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണ്. അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു. 

Leave a Reply

Your email address will not be published. Required fields are marked *